ചിക്കുന്‍ ഗുനിയക്കെതിരെയുള്ള ആദ്യ വാക്സിന് അംഗീകാരം നൽകി യു.എസ്.
2008 മുതലുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഏകദേശം അഞ്ച് മില്യണ്‍ ആളുകളെ രോഗികളാക്കിയ കൊതുക് ജന്യരോഗമാണ് ചിക്കുന്‍ഗുനിയ. സൗത്ത് അമേരിക്കയിലും സൗത്ത് ഏഷ്യയിലുമാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ചികിത്സയ്ക്ക് മരുന്ന് ലഭ്യമല്ലാത്ത രോഗവും കൂടിയാണ് ചിക്കുന്‍ഗുനിയ.
എന്നാല്‍ ചിക്കുന്‍ ഗുനിയക്കെതിരെയുള്ള ആദ്യ വാക്സിന് അംഗീകാരം നല്‍കിയിരിക്കുകയാണ് യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷന്‍. 'ഇക്‌സ് ചിക്ക്' എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്‍ 18 വയസ്സ് കഴിഞ്ഞവര്‍ക്കും ചിക്കന്‍ ഗുനിയ ഹൈ-റിസ്‌ക് പ്രദേശത്തുള്ളവര്‍ക്കും ആണ് നിലവില്‍ ലഭിക്കുക. സിങ്കിള്‍ ഷോട്ട് ആയിട്ടായിരിക്കും വാക്‌സിന്‍ നല്‍കുന്നത്.