വോട്ടർമാർക്ക് സൗജന്യ റീച്ചാർജ്; സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സാമൂഹിക മാധ്യമങ്ങളിൽ രാഷ്ട്രീയപ്പാർട്ടികളുടെ പ്രചാരണങ്ങളും ആവേശപൂർവം പുരോഗമിക്കുകയാണ്. ഈ ആവേശം മുതലാക്കാൻ വ്യാജന്മാരും രംഗത്തുണ്ട്. ഓരോ വോട്ടർക്കും മൂന്നുമാസത്തെ സൗജന്യ മൊബൈൽ റീച്ചാർജ് നൽകുന്നു എന്നാണ് മോഹന വാഗ്ദാനം. എന്നാൽ ഇത് വിശ്വസിച്ചവർക്കെല്ലാം നല്ല പണിയാണ് കിട്ടിയത്.