കേന്ദ്രസർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി; എന്താണ് യൂണിഫൈഡ് പെൻഷൻ സ്‌കീം? I Explained
സർക്കാർ ജീവനക്കാർക്കുള്ള പുതിയ പെൻഷൻ പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. പഴയ പെൻഷൻ പദ്ധതിയിലെയും നിലവിലെ എൻപിഎസിലെയും വ്യവസ്ഥകൾ കൂട്ടിയിണക്കി അവതരിപ്പിച്ച പദ്ധതി 23 ലക്ഷത്തോളം കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രയോജനപ്പെടുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. യഥാർഥത്തിൽ എന്താണ് ഈ പദ്ധതി? എന്തൊക്കെയാണ് ഇതിന്റെ സവിശേഷതകൾ?