സദാസമയമവും ഫോണിൽ തോണ്ടി ഇരിപ്പാണോ? അതും ജോലിയാക്കാം, ശമ്പളവും കിട്ടും
രാവിലെ എഴുന്നേല്‍ക്കുന്നു ഫോണില്‍ തോണ്ടുന്നു, വീണ്ടും തോണ്ടുന്നു, തോണ്ടിക്കൊണ്ടേയിരിക്കുന്നു. തോണ്ടി തോണ്ടി ഉറങ്ങി പോകുന്നു, റിപ്പീറ്റ്.. ഇപ്പറഞ്ഞതാണോ നിങ്ങളുടെ പതിവ് റുട്ടീന്‍. എങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ഒരു ജോലി കിട്ടിയേക്കാം. തമാശ പറഞ്ഞതല്ല. രണ്ട് മാസം മുമ്പ് ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മാനേജ്‌മെന്റ് കമ്പനിയായ മോങ്ക് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ കോ-ഫൗണ്ടറായ വിരാജ് ഷേത് ആണ് കമ്പനിയിലേക്ക് ഡൂം സ്‌കോളേഴ്‌സിനെ ഹയര്‍ ചെയ്യുന്നു എന്ന് കാട്ടി ലിങ്ക്ഡിനില്‍ പോസ്റ്റിട്ടത്. പിന്നാലെയാണ് ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നതും ഇങ്ങനെ ഒരു ജോലി സാധ്യത ഉയര്‍ന്നു വരുന്നതും.
വെറുതെ തോണ്ടിക്കൊണ്ടിരുന്നാല്‍ മാത്രം പോരാ, ചില ഡ്യൂട്ടീസുണ്ട്. ട്രെന്‍ഡുകള്‍ കണ്ടെത്തണം, കൃത്യമായി നോട്ടുകള്‍ തയാറാക്കണം.
ഏത് ക്രിയേറ്റര്‍മാരാണ് പെട്ടെന്ന് വൈറലാകുന്നത്, ഏത് റീല്‍ ഫോര്‍മാറ്റുകളാണ് കോപ്പിയടിക്കുന്നത്, അല്ലെങ്കില്‍ എങ്ങനെയാണ് ഒരു മീം പ്രചരിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നിങ്ങള്‍ നിരീക്ഷിക്കണം
എങ്കിലും, എച്ച്.ആര്‍ വിദഗ്ദ്ധര്‍ ഇതിനെ 'കരിയര്‍വല്‍ക്കരിക്കുന്നതിനെ' കുറിച്ച് ആശങ്കകള്‍ പങ്കുവെക്കുന്നുണ്ട്. ദിവസവും ആറ് മണിക്കൂറിലധികം ഈ രീതിയില്‍ സമയം ചെലവഴിക്കുന്നത് മാനസികാരോഗ്യത്തെയും സര്‍ഗ്ഗാത്മകതയെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആശങ്ക.