അമേരിക്കന്‍ പ്രോസസറുകള്‍ ഇനി വേണ്ട; ഇന്റലിനോടും AMDയോടും ബൈ പറഞ്ഞ് ചൈന
ബെയ്ജിങ്ങ്: അമേരിക്കന്‍ മൈക്രോ പ്രൊസസറുകളെ സര്‍ക്കാര്‍ കമ്പ്യൂട്ടറുകളില്‍ നിന്ന് നീക്കാന്‍ മാര്‍ഗരേഖയിറക്കി ചൈന. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകളില്‍ നിന്നും സെര്‍വറുകളില്‍ നിന്നും ഇന്റല്‍, എഎംഡി എന്നീ കമ്പനികളുടെ മൈക്രോപ്രൊസസ്സറുകള്‍ ഘട്ടംഘട്ടമായി അവസാനിപ്പിക്കാന്‍ ചൈന മാര്‍ഗ രേഖ തയ്യാറാക്കിയതായി ദ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.