ക്രിമിനല്‍ നിയമങ്ങളിലെ പൊളിച്ചെഴുത്ത്; മൂന്ന് ബില്ലുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രം
ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമനില്‍ നടപടിച്ചട്ടം, തെളിവ് നിയമം എന്നിവയ്ക്ക് പകരമായി അവതരിപ്പിച്ച മൂന്നു ബില്ലുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ഭാരതീയ ന്യായ സംഹിതാ ബില്‍, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതാ ബില്‍, ഭാരതീയ സാക്ഷ്യ ബില്‍ എന്നിവയാണ് പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.
ഭാരതീയ ന്യായ സംഹിതാ ബില്ലില്‍ വിവാഹേതര ലൈംഗിക ബന്ധവും സ്വവര്‍ഗലൈംഗികതയും ക്രിമിനല്‍ കുറ്റമാക്കണമെന്ന നിര്‍ദേശം പാര്‍ലമെന്ററി സമിതി നല്‍കിയിരുന്നു. എന്നാല്‍, ഇതിനോട് പ്രധാനമന്ത്രി വിയോജിപ്പ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ബില്ലുകള്‍ പിന്‍വലിക്കുന്നതായി കേന്ദ്രം അറിയിക്കുന്നത്.