ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ 2 തവണ, 2 ഭാഷകൾ പഠിക്കണം
ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കിയത്. ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ട് തവണ നടത്താനാണ് പുതിയ ചട്ടക്കൂട് നിര്‍ദേശിക്കുന്നത് പരീക്ഷകളിലെ മികച്ച സ്‌കോര്‍ ആണ് പരിഗണിക്കപ്പെടുക. ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ നിര്‍ബന്ധമായും രണ്ട് ഭാഷകള്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരിക്കണമെന്നും അതില്‍ ഒന്ന് ഇന്ത്യന്‍ ഭാഷയായിരിക്കണമെന്നും നിര്‍ദേശമുണ്ട്.