സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകളില്‍ ഈ വര്‍ഷം മുതല്‍ ബാറുകള്‍
ഐ.ടി പാര്‍ക്കുകളില്‍ ബീയറും വൈനും മദ്യവുമെല്ലാം വിളമ്പുന്ന ബാറുകള്‍ ഈ വര്‍ഷം തന്നെ എത്തിയേക്കും. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്ന് ക്ലബുകളുടെ മാതൃകയില്‍ ബാര്‍ ആരംഭിക്കാന്‍ നിയമസഭാ സമിതി അനുമതി നല്‍കിക്കഴിഞ്ഞു. ക്ലബില്‍ അംഗമാകുന്ന ഐടിപാര്ക്കിലെ കമ്പനി ജീവനക്കാര്‍ക്കാണ് ബാറില്‍ പ്രവേശനം. പ്രവര്‍ത്തനം രാവിലെ 11 മുതല്‍ രാത്രി 11വരെ.