ബാങ്ക് വായ്പ്പ - ഇ.എം.ഐ കൂടും

റിസര്‍വ് ബാങ്ക് ഇതിപ്പോള്‍ രണ്ടാം തവണയാണ് പലിശ നിരക്ക് ഉയര്‍ത്തുന്നത്. ഒന്നര മാസത്തിനിടെ റിപ്പോ നിരക്കില്‍ 0.90 ശതമാനമാണ് വര്‍ധനയുണ്ടായത്. ഇത് വായ്പയെടുത്തവരുടെ പലിശ നിരക്കില്‍ സാമാന്യം നല്ലൊരു തുക ഉയരാന്‍ കാരണമാകും.
പണപ്പെരുപ്പം ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്നതിനാല്‍ ഓഗസ്റ്റിലെ എംപിസി യോഗത്തിലും ആര്‍ബിഐ നിരക്ക് ഉയര്‍ത്തിയേക്കുമെന്നാണ് കരുതുന്നത്. അപ്പോള്‍ കാല്‍ശതമാനമെങ്കിലും വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. റിപ്പോ, മാര്‍ജിനല്‍ കോസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയുള്ള വായ്പ പലിശകളിലാണ് വര്‍ധന ആദ്യം പ്രതിഫലിക്കുക. നിലവില്‍ ബാങ്കുകള്‍ നല്‍കിയിട്ടുള്ള വായ്പകളില്‍ 50ശതമാനത്തിലേറെ ഇത്തരത്തിലുള്ളവയാണ്.
Content Highlights: RBI hikes repo rate EMI will jump