കോവിഷീൽഡ് വാക്സിൻ പിൻവലിച്ച് നിർമാതാക്കൾ; തീരുമാനം പാർശ്വഫലങ്ങൾ തുറന്നുപറഞ്ഞതിന് പിന്നാലെ
കോവിഷീൽഡിന്റെ പാർശ്വഫലങ്ങളേക്കുറിച്ച് തുറന്നുപറഞ്ഞതിന് പിന്നാലെ വാക്സിൻ ആഗോളതലത്തിൽ പിൻവലിച്ച് നിർമാതാക്കളായ ആസ്ട്രസെനക്ക. തീരുമാനത്തിനു പിന്നിൽ വാണിജ്യപരമായ കാരണങ്ങളാണെന്നാണ് കമ്പനി പറയുന്നത്. കോവിഷീൽഡ്, വാക്‌സ്‌സെവ്‌റിയ തുടങ്ങിയ പല ബ്രാൻഡ് നെയ്മുകളിൽ ആഗോളതലത്തിൽ ഉപയോഗിച്ച വാക്സിനാണിത്.