'രണ്ട് ലെജൻഡുകൾ ഒറ്റ ഫ്രെയിമിൽ'; വൈറലായി ഷീറന്റെയും അരിജിത്തിന്റെയും സ്കൂട്ടർ യാത്ര

എഡ് ഷീറനും അരിജിത് സിം​ഗും | സ്ക്രീൻ​ഗ്രാബ്
എഡ് ഷീറനും അരിജിത് സിം​ഗും | സ്ക്രീൻ​ഗ്രാബ്

സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ അകമ്പടിയേതുമില്ലാതെ സുഹൃത്തുക്കൾക്കൊപ്പം സം​ഗീതലോകത്തെ രണ്ട് മിന്നുംതാരങ്ങളുടെ സ്കൂട്ടർ യാത്ര. ​ഗായകൻ അരിജിത് സിം​ഗിന്റെയും എഡ് ഷീറന്റെയും യാത്രയാണിപ്പോൾ സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച. ബം​ഗാളിലെ ജിയാ​ഗഞ്ചിലൂടെയായിരുന്നു ഇരുവരുടേയും യാത്ര. 

താരപരിവേഷങ്ങളൊന്നുമില്ലാതെ പാട്ടിന്റെ ലോകത്തെ രണ്ട് തിളങ്ങുന്ന നക്ഷത്രങ്ങളെ കണ്ട അമ്പരപ്പിലായിരുന്നു ആരാധകർ. ആ  ഞെട്ടൽ അവസാനിക്കുംമുൻപേ ഇരുവരും ചേർന്ന് ഷിബ്താലാ ഘാട്ടിൽനിന്ന് ബോട്ടുപിടിച്ച് ഭാ​ഗീരഥിയിൽ ഒരുമണിക്കൂർ ബോട്ട് യാത്രയും നടത്തി.

മാത്തമറ്റിക്സ് ടൂറിന്റെ ഭാ​ഗമായാണ് എഡ് ഷീറൻ ഇന്ത്യയിലെത്തിയത്. ഇതിന്റെ ഇടവേളയിലാണ് ഷീറൻ സുഹൃത്തായ അരിജിത്തിന്റെ നാടായ ബം​ഗാളിലെ മുർഷിദാബാദിലെ ജിയാ​ഗഞ്ചിലെത്തിയത്. രണ്ട് ലെജൻഡുകൾ ഒറ്റ ഫ്രെയിമിൽ എന്നാണ് ഇരുവരുടേയും യാത്രയെ ആരാധകർ വിശേഷിപ്പിച്ചത്.

Content Highlights: Pop stars Arjit Singh and Ed Sheeran`s unexpected scooter ride in Jiaganj, Bengal