ദേഷ്യവും വെറുപ്പും മനസ്സിൽ സൂക്ഷിക്കുന്നവരാണോ? എങ്കിൽ ഹൃദയാരോഗ്യം തകരാറിലാകും

ദേഷ്യം ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് പുതിയ പഠനം. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിലെ ആദം ഒ റിയോര്‍ഡനും ഐലിങ് എം കോസ്റ്റല്ലയും നടത്തിയ പഠനത്തിലാണ് ദേഷ്യം ഹൃദയാരോഗ്യത്തെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്നത്.

പെട്ടെന്ന് ദേഷ്യം വരുന്നവര്‍ക്കും എപ്പോഴും ദേഷ്യം കടിച്ച് പിടിച്ച് നില്‍ക്കുന്നവര്‍ക്കും ഭാവിയില്‍ ഹൃദയ സംബന്ധ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. ദേഷ്യവുമായി അനുബന്ധിച്ചുണ്ടാവുന്ന സ്ട്രെസ് റെസ്പോണ്‍സാണ് ഹൃദ്രോഗത്തിലേക്ക് നയിക്കുന്നത്.

യുഎസിലെ 669 പേര്‍ക്കിടയിലാണ് പഠനം നടത്തിയത്. ഇവരെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചായിരുന്നു പരിശോധന നടത്തിയത്. കണ്‍ട്രോള്‍ഡ് സ്ട്രെസ് പരിശോധന ഉള്‍പ്പെടെയുള്ള നിരവധി പരിശോധനകള്‍ ഇവരില്‍ നടത്തിയിരുന്നു. ഇവരുടെ രക്തസമ്മര്‍ദവും ഹൃദയമിടിപ്പും പരിശോധിച്ചു.എപ്പോഴും ദേഷ്യം വരുന്ന വ്യക്തിക്ക് രക്തസമ്മര്‍ദവും ഹൃദയമിടിപ്പും കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി.
ഇടയ്ക്കിടെ ദേഷ്യം അനുഭവപ്പെടുന്നവരില്‍ ഹൃദയമിടിപ്പിലും രക്തസമ്മര്‍ദത്തിലും കുറവുണ്ടാകുന്നതായിട്ടാണ് കണ്ടെത്തിയത്. ദേഷ്യം കടിച്ചമര്‍ത്തുന്നവരുടെ ബിപിയിലും ഹൃദയമിടിപ്പിലും കുറഞ്ഞ വര്‍ധനവാണ് കാണിച്ചത്. പെട്ടെന്ന് പ്രതികരിക്കുന്ന ആളുകളുടെ ബിപിയിലും ഹൃദയമിടിപ്പിലും നേരിയ വര്‍ധനവാണ് കാണിച്ചത്. ഉയര്‍ന്ന ദേഷ്യമുള്ളവര്‍ക്ക് പരിശോധനയ്ക്കിടെ ഉയര്‍ന്ന രക്തസമ്മര്‍ദവും ഹൃദയമിടിപ്പ് വര്‍ധിക്കുന്നതും നിരീക്ഷിക്കപ്പെട്ടിരുന്നു

ദേഷ്യവും ഹൃദയാരോഗ്യവും എങ്ങനെ കെട്ടുപിണഞ്ഞുകിടക്കുന്നവെന്ന് പഠനം കൃത്യമായി പറഞ്ഞുവെയ്ക്കുന്നുണ്ട്.
 

Content Highlights: anger and its impact on heart health