പുരുഷന്മാരിലെ മൂഡ് സ്വിങ്സ് ശ്രദ്ധിക്കാതെ പോകരുത്; കാരണം ഇതാകാം
സ്ത്രീകളിലെ ആര്‍ത്തവ വിരാമത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന വിഷയമാണ് പുരുഷന്മാരിലെ ആന്‍ഡ്രോപോസ് എന്ന അവസ്ഥ. പുരുഷന്മാരിലും മെനോപോസിന് സമാനമായ ശാരീരിക-മാനസികമാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. സമാധാനക്കാരനായ പങ്കാളിയുടെ പെട്ടെന്നുണ്ടാകുന്ന മൂഡ് സ്വിങ്സില്‍ പരാതിപ്പെടുന്നവര്‍ പോലും യഥാര്‍ത്ഥ കാരണം അറിയാതെപോകുന്നുണ്ട്.
പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണിന്റെ അളവു കുറയുന്നതു മൂലം സംഭവിക്കുന്ന അവസ്ഥയാണ് ആന്‍ഡ്രോപോസ്. പ്രായമാകും തോറും പുരുഷന്മാരില് ലൈംഗിക ഹോര്‍മോണുകളുടെ ക്രമാനുഗതമായ കുറവ് സംഭവിക്കുന്നതാണ് ഇതിന് കാരണം.