ക്രൂയിസ് ഷിപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി ആംസ്റ്റര്‍ഡാം
സമുദ്രമലിനീകരണം കുറയ്ക്കാനും അമിത ടൂറിസം നിയന്ത്രിക്കാനും ലക്ഷ്യമിട്ട് ക്രൂയിസ് ഷിപ്പുകള്‍ക്ക് നിരോധം ഏര്‍പ്പെടുത്തുകയാണ് ലോകത്തിലെ പ്രധാന ടൂറിസ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നായ ആംസ്റ്റര്‍ഡാം. ആംസ്റ്റര്‍ഡാം തുറമുഖത്തെ സെന്‍ട്രല്‍ ക്രൂയിസ് ടെര്‍മിനല്‍ അടച്ചുപൂട്ടാനും സിറ്റി കൗണ്‍സില്‍ വോട്ടെടുപ്പ് നടത്തി തീരുമാനിച്ചു. യൂറോപ്പില്‍ തന്നെ ഏറ്റവും കൂടുതല്‍ ക്രൂയിസ് ഷിപ്പുകള്‍ നങ്കൂരമിടുന്ന തീരങ്ങളിലൊന്നാണ് ആംസ്റ്റര്‍ഡാം.ഒരു വര്‍ഷം ഏകദേശം ഏഴ് ലക്ഷത്തോളം സഞ്ചാരികളാണ് ക്രൂയിസുകളില്‍ വന്നിറങ്ങുന്നത്. വലിയരീതിയില്‍ മലിനീകരണം സൃഷ്ടിക്കുന്ന ക്രൂയിസുകള്‍ ആസ്റ്റര്‍ഡാമിന്റെ പരിസ്ഥിതി കാഴ്ചപ്പാടുമായി യോജിക്കുന്നതല്ലെന്നും, അമിത ടൂറിസം കാരണം നിരവധി പ്രശനങ്ങള്‍ നേരിടുന്ന നഗരമാണ് ആംസ്റ്റര്‍ഡാം എന്നും മുനിസിപ്പാലിറ്റി വക്താവ് പറയുന്നു. ലഹരിക്കും ലൈംഗികതയ്ക്കും പ്രശസ്തമായ തെരുവുകള്‍ തേടി ഓരോ മാസവും ലക്ഷക്കണക്കിന് സഞ്ചാരികളാണ് ആംസ്റ്റര്‍ഡാമിലെത്തുന്നത്. ടൂറിസം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആംസ്റ്റര്‍ഡാമിലെ പ്രശസ്തമായ റെഡ്‌ലൈറ്റ് ഡിസ്ട്രിക്ടില്‍ സര്‍ക്കാര്‍ പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു നിരോധനവുമായി ബന്ധപ്പെട്ട കൂടുതല്‍ തീരുമാനങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.