500 പുതിയ വിമാനങ്ങൾ; 100 ബില്യൺ ഡോളർ മുടക്കി എയർ ഇന്ത്യ

ഒരൊറ്റ ഡീലിൽ 100 ബില്യൺ ഡോളറിൽക്കൂടുതൽ മുതൽ മുടക്കി എയർ ഇന്ത്യ വാങ്ങാൻ പോകുന്നത് 500 പുതിയ വിമാനങ്ങളാണ്. ടാറ്റാ ​ഗ്രൂപ്പ് കമ്പനിയെ സ്വന്തമാക്കിയതിന് ശേഷമുള്ള പുതുക്കൽ നടപടികളുടെ ഭാ​ഗമായാണ് പുതിയ വിമാനങ്ങൾ ആകാശം തൊടാൻ പോകുന്നത്. അടുത്ത ആഴ്ചയോടുകൂടിയേ എയർ ഇന്ത്യയുടെ ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാകൂ എന്നാണ് വിലയിരുത്തൽ. പുതിയ വിമാനങ്ങൾ ഇറക്കുന്നതിലൂടെ രാജ്യത്തിനകത്തും പുറത്തുമുള്ള വിമാനയാത്രകളിൽ ആധിപത്യം സ്ഥാപിക്കുകയാണ് എയർ ഇന്ത്യയുടെ ലക്ഷ്യം. 

Content Highlights: Air India Latest Deal, Air India to Buy 500 New Plane