നഗ്നചിത്രം നിർമിക്കാൻ ചാറ്റ്‌ബോട്ട്: ടെലഗ്രാമിൽ ഡീപ്‌ഫെയ്ക്കുകൾ നിർമിക്കുന്നത് 40 ലക്ഷത്തോളം പേർ

ടെലഗ്രാം ആപ്പ് ഇന്ന് നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. എന്നാല്‍, ആരുടെയും നഗ്‌നചിത്രങ്ങള്‍ നിര്‍മിക്കാന്‍ കഴിയുന്ന ബോട്ടുകള്‍ ടെലഗ്രാമില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണിത്. ഏതാനും ക്ലിക്കുകള്‍ക്കൊണ്ട് നഗ്നചിത്രങ്ങളും അശ്ലീലവീഡിയോകളും നിര്‍മിക്കാന്‍ ഇതിലൂടെ കഴിയും.

2020-ല്‍ ഇത്തരം ബോട്ടുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ 50 ബോട്ടുകള്‍ ടെലഗ്രാമിലുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാസം 40 ലക്ഷത്തോളം പേര്‍ ഡീപ്‌ഫെയ്ക്കുകള്‍ നിര്‍മിക്കുന്നു. വ്യാജമായി നിര്‍മിക്കുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: AI bots on Telegram can create nudes photos of anyone