തെറിക്കുമോ യോഗിയുടെ മുഖ്യമന്ത്രിക്കസേര? കെജ്‌രിവാളിന്റെ പ്രവചനം ഫലിക്കുന്നോ?

ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ ഉത്തർപ്രദേശ് ബിജെപി വലിയ പൊട്ടിത്തെറിയിലേക്കാണ് നീങ്ങിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും തമ്മിലുള്ള പടലപ്പിണക്കങ്ങൾ മറനീക്കി പുറത്തുവന്നു. പാർട്ടിയാണ് സർക്കാരിനെക്കാൾ വലുതെന്ന പ്രഖ്യാപനവുമായി മൗര്യ കലാപക്കൊടി ഉയർത്തി. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിക്ക് തയ്യാറെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര സിങ് ചൗധരിയും കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഭരണപരാജയമാണ് ഇത്രവലിയ തോൽവിയിലേക്ക് നയിച്ചതെന്ന യു.പി ബിജെപിയുടെ അവലോകന റിപ്പോർട്ടും പുറത്തുവന്നു. ഇതെല്ലാം വിരൽ ചൂണ്ടുന്നത് യോഗിയുടെ നിലനിൽപ്പിലേക്കാണ്. മുഖ്യമന്ത്രി പദത്തിൽ യോഗിയുടെ നാളുകൾ എണ്ണപ്പെട്ടോ? എന്താണ് യു.പി ബിജെപിയിൽ നടക്കുന്നത്? 

Content Highlights: Yogi Adityanath vs Uttar Pradesh BJP Whats behind up BJP's conflict