'ഒരു പൗരനെന്ന നിലയിൽ ഞാൻ വട്ടപ്പൂജ്യമെന്ന് മനസിലാക്കി തന്നത് അടിയന്തരാവസ്ഥ' - സക്കറിയ
ഒരു പൗരൻ എന്ന നിലയ്ക്ക് താൻ വട്ടപൂജ്യമാണ് എന്ന് മനസിലാക്കി തന്നത് അടിയന്തരാവസ്ഥ കാലമായിരുന്നുവെന്ന് എഴുത്തുകാരൻ സക്കറിയ. ഏത് പൗരനും സ്വന്തം രാജ്യത്തെ പറ്റി ഉണ്ടാവുന്ന അടിസ്ഥാന ആശങ്കയുണ്ട്. തന്റെ രാജ്യം നേർവഴിക്കാണോ പോകുന്നത് ജാനാധിപത്യത്തിനും മതേതരത്വത്തിനും കേട് വരുന്നുണ്ടോ എന്നിവയെക്കുറിച്ചെല്ലാം ആശങ്കയുണ്ട്. ഞാൻ മാത്രമല്ല ഇന്ത്യയിലെ ഒട്ടുമിക്ക ആളുകൾക്കും ഈ ആശങ്ക അന്നും ഇന്നും ഉണ്ട്. അടിയന്തരാവസ്ഥയാണ് എന്റെ ജീവിതത്തിൽ ഒരു രാഷ്ട്രീയം ഉണ്ടാക്കിയതെന്നും സക്കറിയ പറഞ്ഞു.
സക്കറിയയുടെ ജീവിതവും ദർശനവും പ്രമേയമാക്കിയ സക്കറിയ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരന്റെ ഉള്ളിൽ രാഷ്ട്രീയം വേണം. സ്വന്തം രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്നത് സംബന്ധിച്ചുള്ള ജാഗ്രത അവനുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Renowned Malayalam writer Zachariah reflects on how the Emergency shaped his political consciousness, expressing concerns about India's democratic and secular values while emphasizing the importance of political awareness and a writer's responsibility to remain vigilant about the country's future.