തൃശ്ശൂരില്‍ താമര വിരിഞ്ഞതോ അതോ വിരിയിച്ചതോ? പൂരം കലക്കിയത് ആര്?

.
.

സോളാര്‍ കേസ്, സ്വര്‍ണം പൊട്ടിക്കല്‍, തൃശ്ശൂര്‍ പൂരം കൊളമാക്കല്‍ തുടങ്ങി സകല പ്രശ്‌നങ്ങള്‍ക്ക് പിന്നിലും പോലീസ് തലപ്പത്തെ എഡിജിപി അജിത്ത് കുമാറാണെന്ന ആരോപണം ഉയര്‍ത്തിയ വിവാദങ്ങള്‍ കത്തിനില്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും വില്ലന്‍ പരിവേഷം. ഇക്കണ്ട ബോംബെല്ലാം പൊട്ടിച്ചതാകട്ടെ നിലമ്പൂരിലെ ഇടത് സ്വതന്ത്ര എംഎല്‍എയായ പിവി അന്‍വറും. ഏതായാലും വിഷയത്തില്‍ മുഖ്യനെ കണ്ടതിന് പിന്നാലെ അന്‍വര്‍ ചെറുതായൊന്ന് അടങ്ങിയിട്ടുണ്ട്. എല്ലാം ദൈവത്തിന് വിട്ട് ഉത്തരവാദിത്തം കഴിഞ്ഞെന്നാണ് പ്രഖ്യാപനം. എന്നാല്‍ അന്‍വര്‍ ഉന്നയിച്ച തൃശ്ശൂര്‍ പൂരം വിഷയം അങ്ങനെയൊന്നും വിടാന്‍ ഉദ്ദേശമില്ലെന്നാണ് തൃശ്ശൂരില്‍ സുരേഷ് ഗോപിയോട് തോറ്റ യു.ഡി.എഫ് സ്ഥാനാര്‍ഥി മുരളീധരന്‍ പറയുന്നത്. പൂരം അലങ്കോലമായതിന് പിന്നാലെ അന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍കുമാറും ആവശ്യപ്പെടുന്നു. ആരാണ് പൂരം കലക്കിയത്‌?

Content Highlights: whats behind pv anvar allegations and thrissur pooram controversy