ലോറി മറിഞ്ഞ് തകർന്നത് വീട് മാത്രമല്ല, ഇവരുടെ സ്വപ്നങ്ങൾ കൂടി; ഒടുവിൽ അധികാരികളും കൈവിട്ടു
മരം കയറ്റിവന്ന ലോറി മറിഞ്ഞ് തകർന്നത് അനിലിന്റെയും കുടുംബത്തിന്റെയും വീട് മാത്രമല്ല, അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു. വയനാട് ജില്ലയിലെ ഇരുളം ചുണ്ടക്കൊല്ലിയിലെ പറയക്കോണം അനിലും ഭാര്യ ബിന്ദുവും വിദ്യാർഥികളായ രണ്ട് മക്കളും ഇന്ന് കിടപ്പാടമില്ലാതെ പെരുവഴിയിലാണ്. തകർന്ന വീട് പൂർവസ്ഥിതിയിലാക്കി നൽകാമെന്നേറ്റ ലോറി ഉടമയും മധ്യസ്ഥംനിന്ന ജനപ്രതിനിധികളുമെല്ലാം കൈയൊഴിഞ്ഞതോടെ ഇനി എന്തു ചെയ്യണമെന്നറിയാതെ ദുരിതത്തിലാണ് ഈ നിർധന കുടുംബം. കഴിഞ്ഞ മേയ് 18-നായിരുന്നു വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടമുണ്ടായത്.
Content Highlights: Wayanad Family Homeless After Truck Crash: Authorities Fail to Support