ലോക പോലീസിന്റെ കടന്നാക്രമണങ്ങൾ | US Invasions Explained

വെനസ്വേലയൊരു തുടക്കമല്ല, അതൊരു അവസാനവുമല്ല... ചരിത്രത്തിൽ ചെറുതും വലുതുമായി നാനൂറോളം അധിനിവേശങ്ങളോ സൈനിക ഇടപെടലുകളോ ആണ് യുഎസിന്റെ ഭാഗത്തുനിന്നുണ്ടായത്. ഭീകരവാദത്തിനെതിരെ, ജനാധിപത്യം സംരക്ഷിക്കാൻ, ആഭ്യന്തര സംഘർഷങ്ങൾ പരിഹരിക്കാൻ... അങ്ങനെ അമേരിക്കൻ കടന്നുകയറ്റത്തിനുള്ള ന്യായങ്ങൾ പലതായിരുന്നു. പലപ്പോഴും ഇത് തങ്ങളുടെ ആഗോള ഉത്തരവാദിത്തമായാണ് യുഎസ് കണ്ടത് പോലും. ലാറ്റിൻ അമേരിക്ക… മിഡിൽ ഈസ്റ്റ്… ആഫ്രിക്ക… ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും യുഎസ് സൈന്യത്തിന്റെ സാന്നിധ്യമുണ്ടായി. ഇപ്പോഴിതാ വെനസ്വേലയിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ മെക്സിക്കോ, ക്യൂബ, കൊളംബിയ എന്നീ രാജ്യങ്ങൾക്കും യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഓരോ അധിനിവേശങ്ങളിലൂടെയും യുഎസ് ഉന്നംവെച്ചത് എന്തായിരുന്നു? ഈ അധിനിവേശങ്ങൾ ലോകത്തെ കൂടുതൽ സുരക്ഷിതമാക്കിയോ അതോ കൂടുതൽ അസ്ഥിരമാക്കിയോ?

ലാറ്റിൻ അമേരിക്കയിലും കരീബിയൻ മേഖലയിലും മാത്രമായി നടന്ന അമേരിക്കൻ അധിനിവേശങ്ങളിൽ 65,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ. ഈ ഇടപെടലുകളെല്ലാം സമാധാനത്തിനും ജനാധിപത്യത്തിനും വേണ്ടിയാണെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും, പലപ്പോഴും അവ യുഎസിന്റെ സാമ്പത്തിക ഭൗമരാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായിരുന്നുവെന്ന് ചരിത്രം തെളിയിക്കുന്നു. പല സൈനിക അധിനിവേശങ്ങളും അതത് രാജ്യങ്ങളുടെ രാഷ്ട്രീയ ഘടനയെ മാറ്റിമറിക്കുകയും അവിടത്തെ മണ്ണിൽ ആഴത്തിലുള്ള മുറിവുകൾ അവശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Content Highlights: Explore decades of US military interventions, from Cuba to Afghanistan. Understand the motives, impacts, and the complex legacy of America`s global role.