തൃക്കാക്കര ജനവിധി: കെ-റെയിലിൽ പിൻവാങ്ങുമോ പിണറായി സർക്കാർ?
എൽ.ഡി.എഫ് വലിയ പ്രതീക്ഷ വെച്ചുപുലർത്തിയ തൃക്കാക്കര ഉപതിരഞ്ഞെടുപ്പു ഫലം നൽകിയത് കനത്ത തിരിച്ചടിയായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്തിയ ഘടകമായിരുന്നു കെ-റെയിൽ. എന്തുവില കൊടുത്തും യു.ഡി.എഫ് കോട്ടയായ തൃക്കാക്കര പിടിക്കാനായാൽ അത് കെ- റെയിലിനുള്ള അംഗീകാരമാകുമെന്നായിരുന്നു ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ.
എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിൽ നിന്ന് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയിട്ടും തൃക്കാക്കരയിൽ പരാജമായിരുന്നു ഫലം. ഈ സാഹചര്യത്തിൽ എന്തായിരിക്കും കെ-റെയിലിന്റെ ഭാവി? പദ്ധതിയുമായി മുന്നോട്ടുപോകുന്നതിൽ പിണറായി സർക്കാരിന് പുനർവിചിന്തനം ഉണ്ടാകുമോ? മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എ. ജോണി വിശകലനം ചെയ്യുന്നു.
Content Highlights: Thrikkakara byelection, future of k rail