‌'അവന് പഠിക്കാൻ തീരെ താത്പര്യമില്ലായിരുന്നു'- മകനെക്കുറിച്ച് തുറന്നുപറഞ്ഞ് ഋഷിരാജ് സിംഗ്

സ്വന്തം മകനെക്കുറിച്ച് തുറന്ന് പറഞ്ഞ് ഋഷിരാജ് സിംഗ്

മകന് പ്ലസ് ടു മാത്രം. പഠിക്കാൻ തീരെ താൽപര്യമില്ല, ഒരിക്കല്‍ ഞാന്‍ ചോദിച്ചു, ഇത് എന്താണ് ഇങ്ങനെയെന്ന്. ‘എനിക്ക് ഇത്രയേ പഠിക്കാന്‍ പറ്റുകയുള്ളൂ’ എന്നായിരുന്നു മറുപടി. എന്നെ ഒരു അനിമേഷൻ ഡിപ്ലോമ കോഴ്സിന് ചേർത്താൽ മതിയെന്നും അത് കഴിഞ്ഞാൽ എന്ത് ചെയ്യണമെന്ന് അറിയാമെന്നും അവൻ പറഞ്ഞു. KLIBF വേദിയിൽ സ്വന്തം മകനെക്കുറിച്ച് തുറന്ന് പറഞ്ഞ് ഋഷിരാജ് സിംഗ് #RishirajSingh #KLIBF #SabhaTV

Posted by Sabha TV on Sunday, November 26, 2023

കേരള നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ മകനെക്കുറിച്ച് തുറന്നുപറഞ്ഞ്  ഋഷിരാജ് സിംഗ്. 'പഠിക്കാൻ താത്പര്യമില്ലാതിരുന്ന മകനെ പ്ലസ്ടുവിന് ശേഷം സ്വന്തം ഇഷ്ടപ്രകാരം ആനിമേഷൻ കോഴ്സിന് ചേർത്തു. അവനിപ്പോൾ അമേരിക്കയിൽ നല്ല നിലയിൽ ജോലി ചെയ്യുകയാണ്. കുട്ടികളുടെ ഭാവിയല്ല, അവരുടെ സന്തോഷമാണ് നോക്കേണ്ടത്'- അദ്ദേഹം പറഞ്ഞു. 

Content Highlights: Rishiraj Sing, KLIBF 2023