'പാപ്പാഞ്ഞി കൊച്ചിക്കാരുടെ വികാരമാണ്, ഞങ്ങൾക്കെങ്ങനെ മാറിനിൽക്കാനാകും?'
കഴിഞ്ഞ വർഷമാണ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫോർട്ട് കൊച്ചിയിൽ നിർമിച്ച കൂറ്റൻ പാപ്പാഞ്ഞിക്ക് മോദിയുടെ മുഖച്ഛായയുണ്ടെന്നാരോപിച്ച് പ്രതിഷേധവുമായി ബി.ജെ.പി. രംഗത്തെത്തിയത്. പിന്നാലെ പാപ്പാഞ്ഞിയുടെ നിർമാണം നിർത്തിവെക്കുകയും അനുനയ ചർച്ചകൾക്ക് ശേഷം മുഖം മാറ്റുകയുമായിരുന്നു. എന്നാൽ പ്രതിഷേധത്തെ തുടർന്ന് നാല് മണിക്കൂറിലധികം പോലീസ് സ്റ്റേഷനിലിരിക്കേണ്ടി വന്ന ഷേബൽ ഡിസൂസ ഇനി പാപ്പാഞ്ഞി നിർമിക്കില്ലെന്ന് തീരുമാനമെടുത്തു. പക്ഷേ ഇത്തവണ കാർണിവൽ അടുത്തതോടെ ഷേബലും പണിക്കാരും തീരുമാനം മാറ്റി. ഇത് കൊച്ചിക്കാരുടെ വികാരമാണ്. അപ്പോൾ പിന്നെ ഞങ്ങളെങ്ങനെ മാറി നിൽക്കുമെന്നാണ് ഷേബൽ ഡിസൂസ ചോദിക്കുന്നത്.
Content Highlights: Cochin Carnival, Pappanji, Fort Kochi