ശ്രീ ദക്ഷിണമൂകാംബിക ദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം

പനച്ചിക്കാട് ശ്രീ ദക്ഷിണമൂകാംബിക ദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിൽ പങ്കെടുക്കാൻ ഭക്തജന പ്രവാഹം.കോവിഡ് പ്രതിസന്ധി മൂലം രണ്ട് വർഷം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങൾ എല്ലാം മാറി ഇത്തവണ ആഘോഷമായാണ് ഉത്സവം നടത്തുന്നത്.

പത്താം നാൾ രാവിലെയാണ് വിജയദശമി. കുരുന്നുകളെ ആദ്യാക്ഷരം എഴുതിക്കാൻ വേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്നതാണ് നവരാത്രി മഹോത്സവം. നവരാത്രി ഉത്സവത്തോടനുബന്ധിച്ച് നിരവധി കലാകാരന്മാരാണ് ക്ഷേത്രസന്നിധിയിൽ കലാപരിപാടികൾ നടത്തിവരുന്നത്. ഒക്ടോബർ 2 ഞായറാഴ്ച വൈകിട്ട് പൂജവെപ്പ് നടന്നു. രണ്ടു നാളത്തെ അടച്ചു പൂജയ്ക്ക് ശേഷം ഒക്ടോബർ 5 ബുധനാഴ്ച പൂജയെടുക്കും.

Content Highlights: Navaratri Maholsavam at Panachikkad Sree Dakshina Mookambika temple