വസ്തുതയിലൂന്നിയുള്ള മാധ്യമപ്രവര്‍ത്തനത്തിലൂടെ വ്യാജവാര്‍ത്തകളെ ഇല്ലാതാക്കണം - മാതൃഭൂമി സംവാദം
വാര്‍ത്തയിലെ വാസ്തവം നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം തേടി ശതാബ്ദി വര്‍ഷത്തില്‍ മാതൃഭൂമി സംഘടിപ്പിച്ച മാധ്യമ സംവാദം പുതിയ തുടക്കമായി. സേക്രഡ് ഫാക്ട്‌സ് എന്ന സംവാദം സത്യാനന്തരകാലത്തെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ ആത്മവിമര്‍ശനത്തോടെ എഡിറ്റര്‍മാര്‍ അടക്കമുള്ളവര്‍ തുറന്ന് കാട്ടി. വസ്തുതയില്‍ ഉറച്ച് നിന്നുള്ള മാധ്യമ പ്രവര്‍ത്തനം മാത്രമാണ് സാമൂഹ്യമാധ്യമങ്ങളിലെ വ്യാജവാര്‍ത്ത തടയാനുമുള്ള മാര്‍ഗമെന്ന് പങ്കെടുത്തവര്‍ക്കെല്ലാം ഒരേ സ്വരം.
വസ്തുതയില്‍ ഉറച്ച് നിന്നുള്ള മാധ്യമപ്രവര്‍ത്തനത്തിലൂടെ വ്യാജവാര്‍ത്തകളെ ഇല്ലാതാക്കണമെന്നാണ് മാതൃഭൂമി മാധ്യമസംവാദത്തിലുണ്ടായ ആഹ്വാനം. മൂല്യാധിഷ്ഠിത മാധ്യമപ്രവര്‍ത്തനത്തിലേക്ക് മാധ്യമങ്ങള്‍ മടങ്ങിപ്പോകണമെന്ന് സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിച്ച പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എന്‍.റാം അഭിപ്രായപ്പെട്ടു. സത്യം വിളിച്ചുപറയുന്നതിനാലാണ് മാതൃഭൂമി ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നതെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി.ശ്രേയാംസ് കുമാര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തനം വലിയ വിശ്വാസ്യതാപ്രതിസന്ധി നേരിടുന്നതായി ചര്‍ച്ചയില്‍ പൊതുവികാരമുണ്ടായി.
Content Highlights: 'sacred facts' by mathrubhumi, world news day