മയക്കുമരുന്ന് വാങ്ങാൻ ഭിക്ഷയെടുത്തു, പിടിച്ചുപറിച്ചു; ഇന്ന് ലഹരിക്കെതിരേ പോരാട്ടം

തന്റെ പതിമൂന്നാം വയസിൽ കൂട്ടുകാരോടൊപ്പം ബിയർ കഴിച്ച് പിന്നീട് മാരകമായ ലഹരിക്ക് അടിമ ആയതാണ് മലപ്പുറം സ്വദേശിയായ യുവാവ്. മദ്യത്തിൽ തുടങ്ങി പിന്നെ രാസലഹരിയുടെ അമിതമായ ഉപയോഗത്തിലേക്കാണ് അയാളെ എത്തിച്ചത്. ലഹരി വസ്തുക്കൾ വാങ്ങുന്നതിനുള്ള പണത്തിന് വേണ്ടി കുറ്റകൃത്യങ്ങൾ ചെയ്യേണ്ടി വന്നു. ഒടുവിൽ നാട് വിട്ട് പോകേണ്ടി വന്നു. മുംബൈയിലെത്തിയതോടെ ഭിക്ഷയാചിച്ചും പിടിച്ചുപറിച്ചും പണം സമ്പാദിച്ചു. എങ്ങനെയും ലഹരി ഉപയോഗിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. ഇന്ന് അയാൾ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തി. ഒപ്പം ലഹരിക്ക് അടിമപ്പെട്ടവരെ അതിൽ നിന്നും മോചിപ്പിക്കുന്നതിനായി മലപ്പുറം ജില്ലയിൽ ഒരു റിഹാബിലേഷൻ സെന്റർ തുടങ്ങാനുള്ള ശ്രമത്തിലാണ് ഇന്ന് അയാൾ.

Content Highlights: malappuram man drug addiction recovery rehabilitation centre