'മനുഷ്യരല്ലേ, അവർക്ക് അന്ത്യ കർമ്മങ്ങൾ ചെയ്യാൻ ആരെങ്കിലും വേണ്ടേ'

ചിതയിൽ മൃതദേഹം ദഹിപ്പിച്ച ശേഷം ശേഷിക്കുന്ന അസ്ഥിയും ചാരവും ശേഖരിച്ച് പുണ്യനദികളിലോ കടലിലോ ഒഴുക്കുന്നതിലൂടെ ആത്മാവിന് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. എന്നാൽ, ചിതയിൽ എരിഞ്ഞടങ്ങിയ അനാഥർക്കും അവകാശികൾ ഇല്ലാത്തവർക്കുംവേണ്ടി ഈ കർമ്മങ്ങൾ ആര് ചെയ്യും എന്ന ചോദ്യത്തിന് ഉത്തരമാവുകയാണ് കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാനത്തിന്റെ നടത്തിപ്പുകാരായ കെ.വി.സുനിൽകുമാറും സഹോദരൻ അനിൽകുമാറും. അസ്ഥികൾ വേണ്ടെന്ന് ബന്ധുക്കൾ എഴുതിക്കൊടുന്നവരുടെയും ആരോരുമില്ലാത്തവരുടെയും അസ്ഥികൾ കൊണ്ടുപോകാൻ ആരും വരാറില്ല. കുടങ്ങളിൽ മാറ്റിവെക്കുന്ന ഈ അസ്ഥികൾ, മക്കളുടെ സ്ഥാനത്തുനിന്ന് അന്ത്യകർമ്മങ്ങൾ ചെയ്ത് കടലിൽ ഒഴുക്കുകയാണ് ഈ സഹോദരങ്ങൾ. കർക്കടക വാവ് ബലിയുടെ ഭാഗമായി എല്ലാവർഷവും മുടങ്ങാതെ വരയ്ക്കൽ കടപ്പുറത്തെത്തിയാണ് കർമ്മങ്ങൾ ചെയ്യുന്നുന്നത്.

Content Highlights: kozhikode westhill crematorium unclaimed ashes karkidaka vavubali special story