മുടിയേറ്റ്, മണ്ണാന്‍കൂത്ത്, ചാറ്റുപാട്ട്- ഗോത്രസംസ്കാരത്തനിമയുമായി കേരളീയത്തിൽ 'ആദിമം'

കേരളീയത്തിന്റെ ഭാഗമായി കനകകുന്നില്‍ ഒരുക്കിയിരിക്കുന്ന ആദിമം ലിവിംഗ് മ്യൂസിയം ശ്രദ്ധേയമാകുന്നു.  സംസ്ഥാന ഫോക്ക്‌ലോര്‍ അക്കാദമി ഒരുക്കിയ മ്യൂസിയത്തില്‍ പളിയന്‍ നൃത്തം, മുടിയേറ്റ്, മണ്ണാന്‍ കൂത്ത്, മീന്‍, കുതിര വേഷങ്ങള്‍, ചാറ്റുപാട്ടുമായി വന്ന കാണി സമുദായക്കാര്‍, കാസര്‍ഗോഡ് നിന്നുള്ള മാവിലരുടെ മംഗലംകളി തുടങ്ങി വ്യത്യസ്ത ഇനങ്ങളുണ്ട്. ഒറ്റപ്പാലത്ത് നിന്നുള്ള വള്ളുവനാടന്‍ തിറ സംഘം, 'നഖര' വാദ്യോപകരണത്തില്‍ തുടികൊട്ടി പാടുന്ന ഇടുക്കിയില്‍ നിന്നുമെത്തിയ പളിയന്‍ നൃത്തക്കാര്‍, മുടിയേറ്റുമായി പിറവത്തു നിന്നുമെത്തിയ 8 കലാകാരന്മാര്‍, മണ്ണാന്‍കൂത്തുമായി വന്ന 15അംഗ മണ്ണാന്‍ വിഭാഗക്കാര്‍, കാസര്‍ഗോട്ടെ മാവിലര്‍ എന്നിവരൊക്കെയാണ് ആദിമം മ്യൂസിയത്തെ സജീവമാക്കുന്നത്.

Content Highlights: Aadimam Living Museum, Keraleeyam, Tribals in Kerala