കേരള ക്രിക്കറ്റ് ലീഗിലൂടെ കഴിവുറ്റ പ്രതിഭകളെ കണ്ടെത്താം, അവരെ വളർത്തിയെടുക്കാം- കെ.സി.എ സെക്രട്ടറി
കേരളത്തിലെ കഴിവുറ്റ പുതിയ പ്രതിഭകളെ കണ്ടെത്താനും അവർക്ക് ഉയർന്നുവരാനുള്ള അവസരം കേരള ക്രിക്കറ്റ് ലീഗ് ഒരുക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) സെക്രട്ടറി വിനോദ് എസ് കുമാർ. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ ക്രിക്കറ്റ് ലീഗുകൾ നേരത്തെ തുടങ്ങിയിരുന്നു. തമിഴ്നാട്ടിൽ നിരവധി പേർക്ക് ഇത്തരത്തിൽ ദേശീയ തലത്തിൽ വരെ കളിക്കാനായിട്ടുണ്ടെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.