വികസനവും ക്ഷേമവും സമരസപ്പെടുത്തിയ ബജറ്റ് - ഡോ.മാര്‍ട്ടിന്‍ പാട്രിക് | Budget 2025

kerala bugdet analysis
kerala bugdet analysis
'ധാരണകളെ തകിടം മറിച്ചുള്ള ബാലൻസ്ഡ് ബജറ്റ്' | Budget 2025

പരിമിതികൾ ധാരാളമുള്ള സാഹചര്യത്തിൽ അവതരിപ്പിച്ച ബജറ്റെന്ന രീതിയിൽ വിലയിരുത്തുമ്പോൾ പോസറ്റീവ് ബജറ്റ് ആയാണ് ഇതിനെ കാണേണ്ടത്- ഡോ.മാര്‍ട്ടിന്‍ പാട്രിക് #KeralaBudget #Budget2025

Posted by Mathrubhumi on Friday, February 7, 2025

പരിമിതികള്‍ ധാരാളമുള്ള സാഹചര്യത്തില്‍ അവതരിപ്പിച്ച ബജറ്റെന്ന രീതിയില്‍ വിലയിരുത്തുമ്പോള്‍ വളരെ പോസിറ്റീവ് ആയ ബജറ്റ് ആണ് സംസ്ഥാനം അവതരിപ്പിച്ചതെന്ന് സാമ്പത്തിക വിദഗ്ധന്‍ ഡോ.മാര്‍ട്ടിന്‍ പാട്രിക്. 'തിരഞ്ഞടുപ്പ് വരുന്നതിനാല്‍ പോപ്പുലിസ്റ്റ് ബജറ്റ് ആണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ ആ ധാരണകളെ തകിടം മറിച്ചുകൊണ്ട് ബാലന്‍സ്ഡ് ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്. ന്യൂട്രല്‍ ബജറ്റില്‍ നിന്ന് തുടങ്ങി പോസിറ്റീവ് സമീപനത്തിലേക്ക് ബജറ്റ് നീങ്ങി' അദ്ദേഹം പറഞ്ഞു

'വികസനത്തേയും ക്ഷേമത്തേയും സമരസപ്പെടുത്തിക്കൊണ്ടു പോകാനുള്ള ശ്രമം ഈ ബജറ്റിലുണ്ട്. അവിടെയാണ് കേന്ദ്ര ബജറ്റിൽ നിന്ന് സംസ്ഥാന ബജറ്റ് വേറിട്ട് നിൽക്കുന്നത്. ഭൂനികുതി കൂട്ടിയതാണ് ഈ ബജറ്റ് നേരിടുന്ന പ്രധാന വിമർശനം. വർഷങ്ങളായി നമ്മൾ ഭൂനികുതിയിൽ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ വർധന ന്യായീകരിക്കപ്പെടുന്നതാണ്. പക്ഷേ പ്രോപ്പർട്ടി ടാക്സിനെ സംബന്ധിച്ചിടത്തോളം കാര്യക്ഷമമായി കളക്ട് ചെയ്യുന്നതിന് ഇൻസെന്റീവുകൾ പഞ്ചായത്തുകൾക്ക് പ്രഖ്യാപിക്കേണ്ടതായിരുന്നു, അതുണ്ടായില്ല. തൊഴിലില്ലായ്മ കൃത്യമായി പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ ഇവിടെയും കണ്ടില്ല'- അദ്ദേഹം പറഞ്ഞു

'നരച്ചു കൊണ്ടിരിക്കുന്ന സമൂഹമാണിവിടെയുള്ളത്.. കേരളത്തെ സിൽവർ ഇക്കണോമി ആയാണ് കണക്കാക്കുന്നത്. 19 ശതമാനത്തോളമുള്ള ആളുകളും 60 വയസിന് മീതേയാണ്. ഇത് കൃത്യമായി മനസിലാക്കി വയോജന സൗഹൃദമായ നിർദേശങ്ങൾ വന്നിട്ടുണ്ട്. അതിലെല്ലാം ഉപരി ആരോഗ്യ മേഖലയ്ക്ക് നൽകിയിട്ടുള്ള പ്രാധാന്യമാണ് ഇത്തവണത്തെ ബജറ്റിലെ പ്രധാന സവിശേഷത.  കേരളത്തെ സംബന്ധിച്ചിടത്തോളം സിൽവർ ഇക്കോണമിയോട് ചേർത്ത് വായിക്കേണ്ടതാണ് രണ്ടാം തലമുറ പ്രശ്നങ്ങൾ. അതിൽ തന്നെ എടുത്തു പറയേണ്ടത് ജീവിതശൈലി രോഗങ്ങളാണ്. അത് കൃത്യമായി മനസിലാക്കിയ നിർദേശങ്ങൾ ബജറ്റിലുണ്ട്'- മാര്‍ട്ടിന്‍ പാട്രിക് പറയുന്നു

Content Highlights: Expert analysis of Kerala budget 2025