നിയന്ത്രണരേഖ വരെ തീവണ്ടി ഗതാഗതം; വികസനത്തിന്റെ പുതിയ ചൂളംവിളിക്ക് കാതോര്‍ത്ത് കശ്മീര്‍

കഴിഞ്ഞ ദിവസമാണ് കശ്മീരിന്റെ റെയില്‍വേ ഗതാഗതത്തില്‍ നിര്‍ണായകമാകാന്‍ പോവുന്ന ബാരാമുള്ള-ഉറി ലൈനിന്റെ ഡിപിആറും സര്‍വേയും പൂര്‍ത്തിയായി കഴിഞ്ഞതായി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പാർലമെന്റിനെ അറിയിച്ചത്. ബാരാമുള്ള നഗരത്തില്‍നിന്ന് അതിര്‍ത്തി പ്രദേശമായ ഉറിവര നീളുന്ന 46 കിലോ മീറ്റര്‍ തീവണ്ടി ഗതാഗതം കശ്മീരിന്റെ ടൂറിസം, സാമ്പത്തിക വികസനം, തൊഴിലവസരം എന്നീമേഖലകളിലെല്ലാം വന്‍ മുന്നേറ്റം നടത്താന്‍ വഴിവെക്കുന്നതാണെന്നും വിലയിരുത്തുന്നുണ്ട്.
നിലവില്‍ വടക്കന്‍ കശ്മീരിലെ അവസാന റെയില്‍വേ സ്റ്റേഷന്‍ ബാരാമുള്ളയിലാണ്. ഉറിയുമായി ബന്ധിപ്പിച്ചാല്‍ കഠിനമായ ശൈത്യകാലത്ത് പോലും അതിര്‍ത്തി ജില്ലയിലേക്ക് റെയില്‍ ഗതാഗതം ഉറപ്പാക്കാനാവും. രാജ്യസഭയില്‍ സത്പാല്‍ ശര്‍മയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു റെയില്‍വേമന്ത്രി. പുതിയ ബാരാമുള്ള-ഉറി പാതയുടെ സര്‍വേയും ഡിപിആറും കൂടാതെ 118 കിലോമീറ്റര്‍ ബനിഹാല്‍-ബാരാമുള്ള റെയില്‍ പാത ഇരട്ടിപ്പിക്കുന്നതിനുള്ള സര്‍വേയും പൂര്‍ത്തിയായതായും ഡിപിആര്‍ തയ്യാറാക്കിയതായും അദ്ദേഹം സഭയെ അറിയിച്ചു. നിലവില്‍, ബനിഹാളില്‍നിന്ന് വടക്കന്‍ കശ്മീരിലെ ബാരാമുള്ള വരെ 135.5 കിലോ മീറ്റര്‍ ദൂരത്തിലാണ് ട്രെയിന്‍ ഓടുന്നത്.
Content Highlights: Kashmir`s connectivity boosted with new Baramulla-Uri railway line. Boosting tourism, economy, and employment, this strategic project promises development.