‘30 ലക്ഷം ചെലവാക്കിയത് വെള്ളത്തിലായി, ഇനി എങ്ങനെ താമസിക്കും?’
മൂന്നുവർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ആയിരുന്നു കാസർകോട് ആനക്കല്ലിലെ സദനും കുടുംബവും വീടെന്ന സ്വപ്നം യഥാർത്ഥ്യമാക്കിയത്. പലരോടും കടം വാങ്ങിയും ലോണെടുത്തും സ്വപ്നത്തിന് പുറകെ ഓടി. അവസാന മിനുക്ക് പണിയും കഴിഞ്ഞ് ഓഗസ്റ്റ് 28ന് ഗൃഹപ്രവേശം നടക്കാനിരിക്കെ വീടിനടിയിൽ മീറ്ററുകളോളം തുരങ്കം. ഇതോടെ ഇവിടെ എങ്ങനെ താമസം തുടങ്ങുമെന്ന ആശങ്കയിലാണ് കുടുംബം.
Content Highlights: A Kasaragod family discovers a massive cave under their dream home just before the housewarming ceremony