മൂന്ന് മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ; പയ്യന്നൂരിനെ നടുക്കിയ കേസിൽ ഇനി വിധി | CV Dhanaraj
അടി, തിരിച്ചടി മൂന്ന് മണിക്കൂറിനുള്ളിൽ രണ്ട് മരണം. പത്ത് വർഷം മുമ്പ് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്ന് വന്ന ആ ഇരട്ടക്കൊലപാതക വാർത്ത കണ്ണൂരിന്റെ രാഷ്ട്രീയ കൊലപാതക പരമ്പരയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു.
ഇതിൽ സി.വി ധനരാജ് എന്ന സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധി പറയുമ്പോൾ ഇന്ന് പയ്യന്നൂർ പഴയ പയ്യന്നൂരല്ല. ഇക്കാലമത്രയും ചുവന്നുതുടുത്തിരുന്ന പയ്യന്നൂരിനെ ജനങ്ങൾ കൈവിട്ടിരിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിൽ വിധിയെ എല്ലാവരും ഉറ്റുനോക്കുന്നുമുണ്ട്.
Content Highlights: Analysis of the 10-year-old Payyanur double murder case in Kannur, Upcoming verdict by the Taliparamba Additional District Sessions Court in the CV Dhanaraj murder case, Shifting political landscape in Payyanur over the decade