രാവിലെ ഓഫീസിലേക്ക്, കിട്ടിയത് റിലീവിങ് ലെറ്റർ, കോറോ ഹെൽത്തിൽ വിവാദം കത്തുമ്പോൾ

എന്നും വരുന്ന പോലെ രാവിലെ ജോലിക്കെത്തിയ 800 ഓളം പേർക്കാണ് ഒരേ ദിവസം ജോലി നഷ്ടമായത്. അതും മുന്നറിയിപ്പില്ലാതെ. കോറോ ഹെൽത്ത് എന്ന അമേരിക്ക ആസ്ഥാനമായ മെഡിക്കൽ കോഡിങ്ങ് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടൽ സംസ്ഥാനത്തെയാകെ ഞെട്ടിച്ചതാണ്. പ്രതിഷേധവും പ്രശ്നപരിഹാരവും ചർച്ചകളും ദിവസങ്ങളായി തുടരെ നടക്കുന്നുണ്ടെങ്കിലും പ്രതിസന്ധി നീങ്ങുന്നില്ല. കമ്പനിയുടെ കേരളത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകൾ പൂര‍്‍ണമായും അടച്ചു. യാതൊരു മുന്നറിയിപ്പും കൂടാതെയുള്ള ഇത്തരമൊരു തീരുമാനം മനുഷ്യത്വരഹിതമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി സംഘടനകളും രംഗത്തുണ്ട്.

രാവിലെ ജോലിക്കെത്തിയ തൊഴിലാളികളോട് യാതൊരു അറിയിപ്പുകളും കൂടാതെ ജോലി അവസാനിപ്പിക്കാനും റിലീവിങ് ലെറ്റർ വാങ്ങി, ഐഡി കാർഡുകൾ മടക്കിനൽകി മടങ്ങാനും ആവശ്യപ്പെടുകയായിരുന്നു. ജനപ്രതിനിധികളും സർക്കാരും ഇടപെട്ട് കമ്പനിയുമായി ചർച്ച നടത്തിയിരുന്നു. നേരത്തെ വാഗ്ദാനം ചെയ്ത രണ്ട് മാസത്തെ നഷ്ടപരിഹാര തുക കൈമാറി വിഷയം ഒത്തുതീർപ്പാക്കാനാണ് മാനേജ്‌മെന്റ് ശ്രമിച്ചത്.

Content Highlights: Over 800 employees terminated without prior notice. CorroHealth shuts down Kochi and Kozhikode offices completely. Management offered two months' compensation to settle the dispute. Labor organizations and government officials are actively protesting the move