കിറ്റ് കൊടുത്തത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സഹായിച്ചിട്ടുണ്ട്, സംശയമില്ല- കെ.സി. ജോസഫ്
സർക്കാരിനെതിരായ ആരോപണങ്ങളിൽ സംസാരിക്കാതിരുന്നതുകൊണ്ട് രക്ഷപ്പെടാൻ സാധിക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സി. ജോസഫ്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ ശരിയായാലും തെറ്റായാലും ഉത്തരം പറയാനുള്ള ചുമതല അവർക്കുണ്ട്. തിരഞ്ഞെടുപ്പ് ചട്ടം ചൂണ്ടിക്കാട്ടി ഓണക്കിറ്റ് കൊടുക്കാൻ പാടില്ല എന്നതിനോട് കോൺഗ്രസിന് യോജിപ്പില്ലെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.