പുതുപ്പള്ളിയിൽ ബി.ജെ.പി. സ്ഥാനാർഥി ലിജിൻ ലാൽ; തിരഞ്ഞെടുപ്പ് കാലാവസ്ഥ ആർക്ക് അനുകൂലം?

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി. കോട്ടയം ജില്ലാ പ്രസിഡന്‍റ് ലിജിൻ ലാൽ ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിക്കും.  യുവമോർച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും  ലിജിൻ ലാൽ പ്രവർത്തിച്ചിട്ടുണ്ട്.  2014 മുതൽ ബി.ജെ.പി. കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു.  മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം സ്വദേശിയാണ്.  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തി മണ്ഡലത്തിൽ നിന്ന് എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. പുതുപ്പള്ളിയിൽ ബി.ജെ.പിക്ക് രക്ഷയുണ്ടോ?  ജനങ്ങൾ പറയുന്നു.

Content Highlights: Lijin Lal will Contest in Puthuppally Byelectiona as BJP Candidate