'മര്‍ദിച്ചത് പഴയ DYFI-ക്കാരനായ എസ്.ഐ; പിണറായി സമരത്തെ നേരിടുന്നത് പാര്‍ട്ടിക്കാരായ പോലീസുകാരെവെച്ച്'

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനെതിരായ പോലീസ് നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. പാര്‍ട്ടിക്കാരായ പോലീസുകാരെ ഉപയോഗിച്ചാണ് പിണറായി വിജയന് സമരങ്ങളെ നേരിടുന്നത്. സമരക്കാരെ അടിച്ചമര്‍ത്തി മുന്നോട്ടുപോകാമെന്നാണ് കരുതുന്നതെങ്കില്‍ കേരളം മുഴുവന്‍ ആളിക്കത്തുന്ന സമരപരമ്പരകള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയെ ഓര്‍മപ്പെടുത്തുകയാണെന്നും സതീശന് മാധ്യമങ്ങളോട് പ്രതികരിച്ചു.
മര്‍ദനത്തിന് നേതൃത്വം നല്‍കിയത് പഴയ ഡിവൈഎഫ്ഐക്കാരനായ എസ്.ഐ ആണ്. ഇതേ ഉദ്യോഗസ്ഥന് മ്യൂസിയം എസ്ഐ ആയിരുന്ന കാലത്താണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് ഡിവൈഎഫ്ഐക്കാര്‍ കടന്നുകയറി ആക്രമണമുണ്ടാക്കിയിട്ടും അവരെ ജാമ്യത്തില്‍ വിട്ടത്. ഇത്തരം ആളുകളുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കാരായ പോലീസുകാരെ ഉപയോഗിച്ചാണ് പിണറായി സമരങ്ങളെ നേരിടുന്നത്. സിപിഎം നേതാക്കള്‍ക്കെതിരായി ആരോപണം ഉന്നയിച്ചതിലുള്ള പ്രതികാരണമാണിതെന്നും സതീശന് ആരോപിച്ചു.
Content Highlights: youth congress march vd satheesan allegation against cm pinarayi vijayan