Video |'ഇതെത്ര എണ്ണമാണ്', പാര്സല് ബിരിയാണിയില് പുഴു; ബാലുശ്ശേരി കോക്കല്ലൂരിലെ ഹോട്ടലിനെതിരേ പരാതി

കോഴിക്കോട് ബാലുശ്ശേരി കോക്കല്ലൂരിലെ ഹോട്ടലില്നിന്നും വാങ്ങിയ ബിരിയാണിയില് പുഴുക്കളെ കണ്ടെത്തിയെന്ന് പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം. ബിരിയാണി കഴിച്ച എട്ടാംക്ലാസ് വിദ്യാര്ഥിക്ക് ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടര്ന്ന് ആശുപത്രിയില് ചികിത്സതേടി. സംഭവത്തില് വീട്ടുകാര് പഞ്ചായത്തിലും ആരോഗ്യവകുപ്പിലും പരാതി നല്കി.