നീന്തല്‍ക്കുളം, ഗോള്‍ഫ് കോര്‍ട്ട്, ഹെലിപാഡ്; ലോകത്തിലെ ഏറ്റവും നീളം കൂടിയ കാറിൽ ഇതൊക്കെയുണ്ട്!
ഏകദേശം മൂന്ന് ബസുകള്‍ കൂടുന്ന നീളമുള്ള കാര്‍, ഉള്ളില്‍ നീന്തല്‍ കുളം, ഗോള്‍ഫ് കോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങള്‍, വാഹനത്തിന് മുകളില്‍ ഒരു ഹെലിപ്പാഡ്. കേള്‍ക്കുമ്പോള്‍ വെറും 'തള്ളായി' തോന്നിയേക്കാം. എന്നാല്‍, സംഗതി സത്യമാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ കാര്‍ എന്ന റെക്കോഡ് സൃഷ്ടിച്ച വാഹനം വീണ്ടും സ്വന്തം റെക്കോഡ് തിരുത്തി മടങ്ങി എത്തിയിരിക്കുകയാണ്. 'ദി അമേരിക്കന്‍ ഡ്രീം' എന്ന പേരില്‍ എത്തിയിട്ടുള്ള ഈ ലിമോസിന്‍ ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ വീണ്ടും ഇടംനേടുകയാണ്.