സൈബീരിയയിലെ ഉഷ്ണതരംഗത്തില്‍ ആശങ്കയോടെ ലോകം; കാത്തിരിക്കുന്നത് കനത്ത മഞ്ഞുരുക്കം?
സൈബീരിയയിലെ ഉഷ്ണതരംഗത്തില്‍ ആശങ്കയോടെ ലോകം. സാധാരണഗതിയില്‍ അനുഭവപ്പെടേണ്ടതിനേക്കാള്‍ 18 ഡിഗ്രി കൂടുതല്‍ ചൂടാണ് സൈബീരിയയില്‍ ഇപ്പോള്‍. കാര്‍ബണ്‍ ഡൈഓക്സൈഡ്, മറ്റ് ഹരിതഗൃഹ വാതകങ്ങള്‍ എന്നിവയുടെ നില ഉയരുന്നതാണ് മേഖലയില്‍ ഉഷ്ണതരംഗത്തിന് ഇടയാക്കുന്നത്.
ധ്രുവമേഖലയിലെ താപനില ഉയരുന്നത് വരുംകാലത്തെക്കുറിച്ച് ചില സൂചനകള്‍ നല്‍കുന്നതായാണ് ഗവേഷകര്‍ കരുതുന്നത്. ലോകവ്യാപകമായി കോവിഡ് ലോക്ഡൗണ്‍ മൂലം മലിനീകരണ തോത് വളരെയേറെ കുറഞ്ഞിട്ടും, വരാനിരിക്കുന്ന വര്‍ഷം ലോകത്ത് ഏറ്റവും കൂടിയ ചൂടായിരിക്കും രേഖപ്പെടുത്തുക എന്നും അവര്‍ കരുതുന്നു.
Content Highlights: