നിര്‍മിതബുദ്ധി തൊഴിലില്ലാതാക്കുമോ?
നിര്‍മിതബുദ്ധി വരുമ്പോള്‍ സംഭവിക്കുന്നത് തൊഴില്‍മാറ്റം, തൊഴിലില്ലായ്മയല്ല - പ്രഫ.അച്യുത് ശങ്കര്‍
നിര്‍മിതബുദ്ധിയുടെ വരവ് തൊഴില്‍ ഇല്ലാതാക്കുകയല്ല, പകരം തൊഴിലുകള്‍ക്ക് മാറ്റം സംഭവിക്കുകയാണ് ചെയ്യുന്നതെന്ന് പ്രഫ.അച്യുത് ശങ്കര്‍. ചില തൊഴിലുകള്‍ ഇല്ലാതാകുമ്പോള്‍ വേറെ തൊഴിലുകള്‍ ഉണ്ടാക്കപ്പെടും. പക്ഷേ, അത്തരം തൊഴിലിനാവശ്യമായ നൈപുണ്യ വികസനം നേടിയിട്ടില്ലാത്തവര്‍ക്ക് തൊഴില്‍ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. ഇന്ന് മധ്യവയസ്സിലെത്തിയ ആളുകളോട് ഡോക്ടര്‍മാര്‍ ശാരീരിക വ്യായാമമാണ് ഉപദേശിക്കുന്നതെങ്കില്‍ മാനസിക വ്യായാമത്തിന് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറയുന്നു.
‘ഐ.ടി. മേഖലയ്ക്കായി പ്രത്യേക തൊഴില്‍ നിയമം വേണം’ - പി.എന്‍.മോഹനന്‍