ഓടുന്ന വാഹനത്തിന് മുകളിലിരുന്ന് സഞ്ചാരികളുടെ അപകടയാത്ര
മേപ്പാടി: ഓടുന്ന വാഹനത്തിന്റെ മുകളിലിരുന്ന് വിനോദസഞ്ചാരികളുടെ അപകടകരമായ യാത്ര. മേപ്പാടി-ചൂരൽമല റോഡിലാണ് വിനോദസഞ്ചാരികളുടെ അപകടയാത്ര നടന്നത്. ടെമ്പോ ട്രാവലറിന് മുകളിൽ കയറി ഇരുന്നുകൊണ്ടായിരുന്നു സഞ്ചാരികളുടെ യാത്ര. കർണാടകയിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് ഇത്തരത്തിൽ യാത്ര ചെയ്തത്. തൊള്ളായിരംകണ്ടി, സൂചിപ്പാറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് പോകുന്ന വഴിയാണിത്. വളവും തിരിവും നിറഞ്ഞ റോഡാണിത്. മലയോര ഹൈവേയുടെ നിർമാണവുമായി ബന്ധപ്പെട്ട് നിർമാണ പ്രവൃത്തികളും നടക്കുന്നുണ്ട്.