ഡോ.അരുണ്‍ സക്കറിയ പഞ്ചാരക്കൊല്ലിയില്‍; കടുവയ്ക്കായി തിരച്ചില്‍ ഊര്‍ജിതം
പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയെ കണ്ടെന്നാണ് നാട്ടുകാര്‍. മുറ്റത്ത് വസ്ത്രമെടുക്കാനായി പുറത്തിറങ്ങിയ യുവതിയാണ് കടുവയെ കണ്ടതായി പറഞ്ഞത്. ഇതോടെ വനംവകുപ്പും പോലീസും പ്രദേശവാസികളും സംയുക്തമായി നടത്തുന്ന തിരച്ചില്‍ ഊര്‍ജിതമാക്കി. വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ ഡോ.അരുണ്‍ സക്കറിയയും പഞ്ചാരക്കൊല്ലിയിലെത്തിയിട്ടുണ്ട്.
കടുവയെ പിടികൂടിയാല്‍ വനത്തിലേക്ക് തുറന്നു വിടില്ലെന്ന് ഉറപ്പ് നല്‍കിയതോടെ പ്രദേശവാസികള്‍ പ്രതിഷേധം അവസാനിപ്പിച്ചിട്ടുണ്ട്. മൃഗശാലയിലേക്കോ സംരക്ഷണകേന്ദ്രത്തിലേക്കോ മാറ്റുകയോ പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ മയക്കുവെടി വെച്ച് പിടികൂടുകയോ വെടിവെച്ച് കൊല്ലുകയോ ചെയ്യുമെന്നുമാണ് വനംവകുപ്പ് ഉറപ്പ് നല്‍കിയത്. പ്രതിഷേധക്കാരുടെ പ്രതിനിധികളുമായി സിസിഎഫ് കെ.എസ് ദീപ, എ.ഡി.എം ദേവകി കെ , ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍ ജനപ്രതിനിധികള്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.