ഓരോ മഴക്കാലവും ക്യാമ്പിൽ, ഒരു പാക്കേജിലുമില്ല; ഇനി ക്യാമ്പുകളിലേക്കില്ലെന്ന് ഈ കുടുംബങ്ങൾ
മഴ ശക്തമായാൽ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കോഴിക്കോട് നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ വായാട് നിവാസികളുടെ ജീവിതം. 2018-ൽ ഉണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും തുടങ്ങിയ ഈ ക്യാമ്പ് ജീവിതം പക്ഷെ ഒരു പാക്കേജിലും ഇതുവരെ ഉൾപ്പെട്ടിട്ടില്ല. കുമ്പളച്ചോല എൽപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ 20 കുടുംബങ്ങളിൽ നിന്നായി 38 പേരാണുള്ളത്.
