ഇതെന്താ അത്ഭുത മരമോ? പൊത്തിൽ നിന്ന് പൈപ്പിലെന്ന പോലെ വെള്ളം
മരപ്പൊത്തിൽ നിന്നും പൈപ്പിലെന്ന പോലെ വെള്ളം വരുന്നു. വൈകാതെ ആളും കൂടി. പിന്നാലെ ഫോട്ടോ എടുക്കാനും വെള്ളത്തിൽ കൈ നനയ്ക്കാനും വരുന്നവരുടെ തിരക്ക്. മധുരയിലെ വേൽമുരുഗൻ നഗറിൽ പതിനഞ്ചു വർഷമായുള്ള മരപ്പൊത്തിലൂടെ നാൽപ്പത്തിയഞ്ചു മിനിറ്റുനേരമാണ് വെള്ളം വന്നത്. അത്ഭുതമെന്ന് കണ്ട് ആളുകൾ മരത്തെ പൂജിക്കാൻ തുടങ്ങുംമുമ്പ് മധുര കോർപ്പറേഷന്റെ അറിയിപ്പെത്തി. കുടിവെള്ള പൈപ്പ് പൊട്ടിയതാകാം മരപ്പൊത്തിലൂടെ വെള്ളം വരാൻ കാരണം. പരിശോധനകൾ നടക്കുകയാണ്.
Content Highlights: