ആകാശത്ത് നിഗൂഢമായ വെളിച്ചം; അന്യഗ്രഹ ജീവികളോ?
അമേരിക്കയിലെ ഇന്ത്യാനയിലെ ഒരു എയര്‍ഫോഴ്സ് ബേസിന് സമീപം ആകാശത്ത് നിഗൂഢമായ പ്രകാശം. സംഭവം അറിഞ്ഞതോടെ ഒട്ടേറെയാളുകളാണ് ഈ കാഴ്ചകാണാന്‍ തടിച്ച് കൂടിയത്. നല്ല തിളക്കത്തോടെ ചലിച്ചുകൊണ്ടിരുന്ന പ്രകാശം ഏകാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ പൂര്‍ണമായും അപ്രത്യക്ഷമായി. അന്യഗ്രഹജീവികളുടെ പേടകമാണെന്ന് അവകാശപ്പെട്ട് ഒട്ടേറെ പേരാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.