തമിഴ്‌നാട്ടില്‍ ഊരുതിരുവിഴ ചടങ്ങിനിടെ കാളകള്‍ വിരണ്ടോടി; അന്‍പതോളം പേര്‍ക്ക് പരിക്ക്
തമിഴ്‌നാട്ടിലെ തിരുവണ്ണാമലയില്‍ ജെല്ലിക്കെട്ടിന് മുന്‍പ് നടത്തിയ ഊരുതിരുവിഴ ചടങ്ങിനിടെ കാളകള്‍ വിരണ്ടോടി. ചടങ്ങ് കാണാനെത്തിയ 50ഓളം പേര്‍ക്ക് പരിക്കേറ്റു. വിരണ്ടോടിയ കാളകള്‍ ആളുകളുടെ ഇടയിലേക്ക് പാഞ്ഞുകയറുന്നത് ദൃശ്യങ്ങളില്‍ കാണാം.
കോവിഡ് പ്രതിരോധ നിയമങ്ങള്‍ ലംഘിച്ചാണ് ചടങ്ങ് നടത്തിയത്. ഏകദേശം 1500 ഓളം പേര്‍ ചടങ്ങില്‍ പങ്കെടുക്കാനായി വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയിരുന്നു. സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Content Highlights: