ബലാത്സംഗക്കേസ്: ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു
നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പരാതിക്കാരിയായ നടിയുടെ പേര് വെളിപ്പെടുത്തി അദ്ദേഹം രംഗത്തെത്തി. ചൊവ്വാഴ്ച രാത്രി ഫേസ്ബുക്ക് ലൈവിലൂടെയാണ് വിജയ് ബാബു വെളിപ്പെടുത്തൽ നടത്തിയത്. താനാണ് ഇരയെന്നും ആരോപണങ്ങൾ കള്ളമെന്ന് തെളിയിക്കാനുള്ള തെളിവുകൾ തന്റെ കൈയ്യിലുണ്ടെന്നും വിജയ് അവകാശപ്പെട്ടു. എറണാകുളം സൗത്ത് പോലീസാണ് സഹപ്രവർത്തകയുടെ പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Content Highlights: vijay babu reveals name of the victim following rape case accusation