പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തില്‍ വിദ്യാരംഭം കുറിച്ച് കുരുന്നുകള്‍

വിജയദശമി നാളില്‍ നാവിലും അരിയിലും ആദ്യാക്ഷരംകുറിച്ച് അറിവിന്റെ വെളിച്ചത്തിലേക്ക് പിച്ചവെച്ച് കുരുന്നുകള്‍. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് സരസ്വതി ദേവീക്ഷേത്രത്തിലേക്ക് പുലര്‍ച്ചെ മുതല്‍ തന്നെ കുരുന്നുകളുമായി രക്ഷിതാക്കള്‍ എത്തിത്തുടങ്ങി.

മധ്യകേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കുട്ടികളെ എഴുത്തിനിരുത്താന്‍ എത്തുന്ന ക്ഷേത്രം കൂടിയാണ് പനച്ചിക്കാട് സരസ്വതി ദേവീക്ഷേത്രം.

Content Highlights: vidyarambham, dakshina mookambika, panachikadu saraswathy temple, navaratri 2023, kottayam